മറുകുകളെ നിസാരമായി കാണരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മറുകുകള്‍ ശരീരത്തില്‍ ഇല്ലാത്തവര് കുറവായിരിക്കും. പലപ്പോഴും മറുകുകളെ നാം പ്രശ്നക്കാരായി കാണാറില്ല. എന്നാല്‍ ചില മറുകുകള്‍ ശ്രദ്ധിക്കേണ്ടവയാണ്. ചര്‍മത്തെ ബാധിക്കുന്ന അപകടകരമായ അര്‍ബുദമായി മെലനോമയായി മാറാമെന്ന് ത്വക്ക്രോഗ വിദ്ഗധര്‍ പറയുന്നു. ചര്‍മത്തിലെ അര്‍ബുദം മൂലമുളള മരണങ്ങളില്‍ ഭൂരിഭാഗവും മെലനോമ ബാധിച്ചാണ് മരണമടയുന്നതെന്നാണ് പഠനം. മറുകുകള്‍ നിസാരക്കാരല്ലെന്നും ജീവനും തന്നെ ഭീഷണിയാകുന്നവരാണെന്ന് ഹണ്ടസ്മാന്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകന്‍ റോബര്‍ട്ട് ടോറസ് അടുത്തിടെ പ്രസിദ്ധീകരിച്ച ഇലൈഫ് മാസികയില്‍ സൂചിപ്പിച്ചു. സൂര്യ രശ്മികളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ അവയ്ക്ക് തവിട്ട് നിറം നല്‍കുന്ന കോശങ്ങളാണ് മെലനോമകളും. മെലനോസൈറ്റുകള്‍ക്ക് BRAFV600E വ്യതിയാനം മാത്രം ഉണ്ടാകുമ്പോള്‍ കോശത്തിന്റെ വിഭജനം നിന്ന് അവ മറുകയായി മാറും. കൂടാതെ ഇതേ BRAFV600E വ്യതിയാനത്തിനൊപ്പം ചില വ്യതിയാനങ്ങള്‍ കൂടി വരുമ്പോള്‍ അനിയന്ത്രിതമായി വിഭജിച്ച് അവ മെലനോമയായി മാറുവെന്നാണ് പറയപ്പെടുന്നത്. പക്ഷേ അധികമായി വരുന്ന വ്യതിയാനങ്ങളല്ല മറിച്ച് വിവിധ പരിസ്ഥിതികള്‍ ചെലത്തുന്ന സ്വാധീനമാണ് മെലനോസൈറ്റുകളെ മെലനോമയെന്ന അര്‍ബുദ കോശങ്ങളാക്കുന്നതെന്ന് പഠനത്തില്‍ പറയുന്നു.